കൊച്ചി: ജഗ്ദലെ ഇന്‍ഡസ്ട്രീസിൻ്റെ ഭാഗമായ ജഗ്ദലെ ഹെല്‍ത്ത്കെയർ തങ്ങളുടെ ഏറെ പ്രചാരമുള്ള ഹെല്‍ത്ത് ഡ്രിങ്കായ മള്മിനയെ കുറിച്ച് നടത്തിയ ക്ലിനിക്കല്‍ പഠനത്തിന്റെ ഫലങ്ങൾ പ്രഖ്യാപിച്ചു. കുട്ടികൾ ഉൾപ്പടെ ഏതു പ്രായത്തിലുള്ളവർക്കും ഉപയോഗിക്കാവുന്ന മള്‍മിന സ്വാഭാവിക ഭക്ഷ്യ വസ്തുക്കൾ അടങ്ങിയ ടെട്രാ പാക്കിൽ ലഭ്യമായ പ്രതിരോധ ശേഷി കൂട്ടുന്ന ഏക ആന്റി ഓക്സിഡന്റ് റെഡി ടു ഡ്രിങ്കാണ്. ഈ പാനീയത്തിന്റെ അന്തർലീനമായ രോഗപ്രതിരോധ ശേഷി മറ്റ് ആരോഗ്യ പാനീയങ്ങള്‍ക്ക് ഒരു മികച്ച ബദലാണെന്ന് ഗവേഷണം തെളിയിച്ചു.
നിലവിലെ പകർച്ചവ്യാധിയുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആളുകള്‍ പ്രതിരോധ ആരോഗ്യത്തിനായി വഴികള്‍ തേടുകയാണ്. കോവിഡ് കേസുകളുടെ ആഗോള വര്‍ദ്ധനയോടെ, ലോകമെമ്പാടുമുള്ള ആരോഗ്യസംരക്ഷണ കമ്പനികള്‍ രോഗത്തിന് പ്രതിരോധവും രോഗശാന്തിയും കണ്ടെത്തുന്നതിനായി പര്യവേഷണം നടത്തുകയാണ്. നിര്‍ഭാഗ്യവശാല്‍, തങ്ങളുടെ കുട്ടികളെ കൊറോണ വൈറസിന് വിധേയമാക്കുന്നതില്‍ ആശങ്കയുള്ള പല രക്ഷിതാക്കളും അവരുടെ കുട്ടികള്‍ക്കുള്ള അടിസ്ഥാന ആരോഗ്യ പരിപാലന പ്രോട്ടോക്കോളുകള്‍ വൈകിപ്പിക്കുകയോ മറികടക്കുകയോ ചെയ്തുകൊണ്ട് അവരെ അണുബാധയ്ക്ക് ഇരയാക്കുന്നുതിലേക്ക് തള്ളിവിടുകയാണ്.മഞ്ഞള്‍, കൊടവന്‍ പോലുള്ള ആയൂര്‍വേദ മരുന്നുകള്‍ മാങ്ങയുമായി ചേരുമ്പോള്‍ 7-14നും ഇടയിലുള്ള കുട്ടികളില്‍ പ്രതിരോധ ശേഷി വര്‍ധിപ്പിക്കുന്നതില്‍ ഗണ്യമായ പങ്കുവഹിക്കുന്നുണ്ടെന്ന് വൈദ്യശാസ്ത്രപരമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
മാങ്ങ, കൊടവന്‍, മഞ്ഞല്‍, ആവശ്യമായ വിറ്റാമിനുകളും ധാതുക്കളും ചേര്‍ത്ത് കൃത്യമായ ഇടവേളകളില്‍ ആന്റിബയോട്ടിക്കുകള്‍ക്ക് അനുബന്ധമായി നല്‍കുന്നത് ശ്വാസകോശ അണുബാധയുള്ള രോഗികളില്‍ പ്രതിരോധ ശേഷി കൂട്ടുന്നുണ്ടെന്ന് പഠനത്തില്‍ തെളിഞ്ഞിട്ടുണ്ടെന്നും ന്യൂട്രാസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് എങ്ങനെ ചികില്‍സയില്‍ അനുബന്ധമായി പ്രവര്‍ത്തിക്കാമെന്ന് ഇത് സൂചിപ്പിക്കുന്നുവെന്നും ബെംഗളൂരു മല്ലിഗെ ആശുപത്രിയിലെ കണ്‍സള്‍ട്ടന്റ് പീഡിയാട്രീഷന്‍ ഡോ.സൗമ്യ നാഗരാജന് പറഞ്ഞു.
പ്രശസ്തമായ ഒരു മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ആന്‍ഡ് റീസര്‍ച്ച് സെന്ററില്‍ ശ്വാസകോശ അണുബാധയുള്ള കുട്ടികളില്‍ സാധാരണ ചികിത്സായോടൊപ്പം മള്‍മിന മാംഗോ (മാങ്ങ, കൊടവന്‍, മഞ്ഞള്‍ തുടങ്ങിയവയുടെ സംയോജനം) കൂടി നല്‍കിയത് 14-28 ദിവസത്തിനിടയില്‍ ആന്റി-ഓക്സിഡന്റ് വര്‍ധിപ്പിക്കുകയും പ്രതിരോധം കൂട്ടുകയും ചെയ്തുവെന്ന് തെളിയിക്കപ്പെട്ടതാണ്. കൂടാതെ സി-റിയാക്റ്റീവ് പ്രോട്ടീന്‍ (സിആര്‍പി), വര്‍ധിത ആന്റി-ഓക്സിഡന്റ് ശേഷിയും മൂലമുണ്ടാകുന്ന വീക്കം കുറയ്ക്കുകയും ചെയ്തെന്ന് പഠനം തെളിയിച്ചു.
ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുള്ള ലോകോത്തര ഉല്‍പ്പന്നങ്ങള്‍ നല്കുന്നതില് തങ്ങള്‍ വിശ്വസിക്കുന്നുവെന്നും പൊതുജനത്തിന്റെ ജീവിതശൈലിക്ക് അനുയോജ്യമായ സ്വീകരിക്കാവുന്ന ക്ലിനിക്കലായി തെളിഞ്ഞിട്ടുള്ളവയായിരിക്കണം അതെന്നും എല്ലാവരുടെയും നന്മയ്ക്കായി അറിവ് ഉപയോഗിക്കണമെന്നും ജഗ്ദലെ ഇന്‍ഡസ്ട്രീസ് ഇന്ത്യ ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ രാജേഷ് ജഗ്ദലെ പറഞ്ഞു.