തിരുവനന്തപുരം: സംസ്ഥാനത്ത് സിനിമാ തീയറ്ററുകൾ തുറക്കാൻ അനുകൂല സാഹചര്യമെന്ന് മന്ത്രി സജി ചെറിയാൻ. തീയറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം സർക്കാർ ഉടൻ പരിഗണിക്കുമെന്നും മന്ത്രി വ്യക്തമാക്കി.സംസ്ഥാനത്ത് ടിപിആര്‍ കുറഞ്ഞുവരികയാണ് വാക്സിനേഷനും 90 ശതമാനത്തോളം ജനങ്ങളിലെത്തി കഴിഞ്ഞു. ഈ സാഹചര്യങ്ങള്‍ കണക്കിലെടുത്തുകൊണ്ടാണ് തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്നകാര്യം പരിഗണിക്കുന്നത്.
സംസ്ഥാനത്ത് സീരിയല്‍ – സിനിമാ ചിത്രീകരണത്തിന് അനുമതിയുണ്ട്. മാത്രവുമല്ല കോളേജുകളും സ്കൂളുകളും തുറക്കാന്‍ ഒരുങ്ങുകയാണ്. അതുകൊണ്ടു തന്നെ തിയേറ്ററുകള്‍ തുറക്കുന്ന കാര്യവും ആലോചിക്കാം എന്നാണ് സര്‍ക്കാരിന്റെ നിലപാട്. ആരോഗ്യ വിദഗ്ധര്‍ അടക്കമുള്ളവരുമായി കൂടിയാലോചിച്ചതിന് ശേഷമേ സര്‍ക്കാര്‍ അന്തിമ തീരുമാനമെടുക്കൂവെന്നും അദ്ദേഹം പറഞ്ഞു.