കൊച്ചി: തുടര്‍ച്ചയായ ഇടിവിനു ശേഷം സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വര്‍ധനവ്. പവന് 160 രൂപയാണ് കൂടിയത്. പവന് 34,800 രൂപയായി. 20 രൂപ വർധിച്ച് ഒരു ഗ്രാം സ്വർണത്തിന്റെ വില 4350 ആയി.
കഴിഞ്ഞ അഞ്ചു ദിവസത്തിനിടെ സ്വര്‍ണ വില പവന് 800 രൂപ കുറഞ്ഞിരുന്നു. ഇതിനു ശേഷമാണ് ഇന്നത്തെ വര്‍ധന. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായ 34,640 രൂപയായിരുന്നു ഇന്നലത്തെ സ്വർണവില. മാസത്തിൻ്റെ തുടക്കത്തില്‍ പവന്ന് 35,600 രൂപ വരെ എത്തിയിരുന്നു.