പാലക്കാട്: ചിറ്റിലഞ്ചേരിയില്‍ അച്ഛന്റെ അടിയേറ്റ് മകന് മരിച്ചു. പാട്ട സ്വദേശി രതീഷ് (39)ആണ് മരിച്ചത്. അച്ഛന് ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിലാണ് സംഭവം.
രതീഷ് മദ്യപിച്ച് ബഹളം വച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തിനിടെയാണ് അച്ഛന് മര്‍ദിച്ചത്. ഉടന്‍ തന്നെ രതീഷിനെ ആലത്തൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബാലനെ പൊലീസ് കസ്റ്റഡിയിലെടുത്തു.