ഇഷ്ടതാരങ്ങളെ ഒരുനോക്ക് കാണാൻ കാത്തിരിക്കുന്നവർ ഒരുപാടാണ്. ആ ആഗ്രഹം സഫലമായ നിരവധി പേരുടെ വാർത്തകൾ നാം കണ്ടിട്ടുമുണ്ട്. അത്തരത്തിലൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. രുക്മിണിയമ്മ എന്ന മുത്തശ്ശിയുടെ ആഗ്രഹം നിറവേറ്റിയതാകട്ടെ മോഹൻലാലും.
മോഹൻലാലിനെ തനിക്ക് നേരിൽ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് തൻ്റെ ആരാധികയുമായി താരം വീഡിയോ കോളിൽ സംസാരിച്ചത്. എന്തായിരുന്നു വലിയ കരച്ചിലൊക്കെ എന്നു പറഞ്ഞാണ് മോഹൻലാൽ സംസാരം തുടങ്ങിയത്. കോവികാലമായതിനാൽ നേരിട്ട്ഡ് കാണാനുള്ള പരിമിതികൾ രുക്മണിയമ്മയോട് പറഞ്ഞ താരം കോളിനൊടുവിൽ അമ്മയ്ക്കൊരു ഉമ്മയും കൊടുത്തു.
https://www.facebook.com/plugins/video.php?href=https%3A%2F%2Fwww.facebook.com%2FMohanlalFansClub%2Fvideos%2F841984713180126%2F&show_text=0&width=268
കഴിഞ്ഞ ദിവസമാണ് മോഹൻലാലിനെ കാണണമെന്ന് പറഞ്ഞു കരയുന്ന രുക്മിണിയമ്മയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായത്. മോഹൻലാൽ ഫാൻസ് അസോസിയേഷൻ പ്രവർത്തകരാണ് ഈ അമ്മയുടെ ആഗ്രഹം സഫലമാക്കാൻ മുന്നിട്ടിറങ്ങിയത്.