ആലപ്പുഴ: ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർധരാത്രിയോടെ ആണ് സംഭവം.കൊവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയ്ക്കു നേരെയായിരുന്നു അതിക്രമം. സംഭവത്തിൽ ഇവർക്ക് പരിക്കേറ്റിട്ടുണ്ട്.
ബൈക്കിലെത്തിയ രണ്ടുപേർ രാത്രിയിൽ കടന്നുപിടിക്കാൻ ശ്രമിക്കുകയും തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ പോലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ ഇവർ രക്ഷപ്പെട്ടു. സംഭവത്തിൽ പ്രതികൾക്കായി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.