തിരുവനന്തപുരം: പിഎസ്സി വകുപ്പുതല പരീക്ഷ മാറ്റി വച്ചു. ഈ മാസം 27ന് നിശ്ചയിച്ച പരീക്ഷയാണ് മാറ്റി വച്ചത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.
പ്ലസ് വൺ പരീക്ഷ നടക്കുന്നതിനാൽ ഈ മാസം 24 മുതലുള്ള പിഎസ്സി വകുപ്പുതല പരീക്ഷകളുടെ സമയം ഉച്ചക്ക് രണ്ടു മുതലായി മാറ്റി നിശ്ചയിച്ചിട്ടുണ്ട്.