ദുബായ്:പന്ത്രണ്ട് കോടി രൂപയുടെ തിരുവോണം ബമ്പര്‍ അടിച്ച ഭാഗ്യവാനെ കണ്ടെത്തി. ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവിയാണ് ഓണം ബമ്പര്‍ അടിച്ചതെന്ന അവകാശ വാദവുമായി രംഗത്തെത്തിയിരിക്കുന്നത്.
നാട്ടിലുള്ള സുഹൃത്ത് അഹ്മദ് വഴി കോഴിക്കോട്ടുനിന്നാണ് ടിക്കറ്റെടുത്തത്. ഇതിന് ശേഷം ടിക്കറ്റിന്റെ ചിത്രം അദ്ദേഹം ഫോണിൽ അയച്ച് തന്നു. ടിക്കറ്റ് ഉടൻ കുടുംബത്തിന് കൈമാറുമെന്നാണ് പ്രതീക്ഷ.മിക്ക ദിവസങ്ങളിലും ഇത്തരത്തിൽ ടിക്കറ്റ് എടുക്കാറുണ്ട്. ശേഷം വാട്സാപ്പ് വഴി അയക്കുകയാണ് ചെയ്യുന്നത്.
ഒരാഴ്ച മുൻപ് സൈതലവിയുടെ സുഹൃത്താണ് ടി.ഇ 645465 നമ്പർ ടിക്കറ്റെടുത്തത്. ഇതിനുള്ള പണം സൈതലവി അയച്ചുകൊടുത്തിരുന്നു. ഞായറാഴ്ച നടന്ന നറുക്കെടുപ്പിലാണ് സമ്മാനവിവരം അറിയുന്നത്. സൈതലവിയുടെ മകൻ പിന്നീട് പാലക്കാട്ടെത്തി ടിക്കറ്റ് നേരിട്ട് കണ്ട് ഉറപ്പിച്ചു. ആറ് വർഷമായി സൈതലവി ദുബായിലാണ്.

















