മസ്കത്ത്: യമൻ വിഷയവുമായി ബന്ധപ്പെട്ട് അമേരിക്കയുടെ പ്രത്യേക പ്രതിനിധി ടിം ലെൻഡർകിങ് ഒമാനിൽ സന്ദർശനത്തിനെത്തി. വിദേശകാര്യമന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദിയുമായി കൂടിക്കാഴ്ച നടത്തി.
യമനിലെ ഏറ്റവും പുതിയ സാഹചര്യങ്ങളും യുദ്ധം അവസാനിപ്പിക്കുന്നതിനായി നടത്തിയ ശ്രമങ്ങളും കൂടിക്കാഴ്ചയിൽ ചർച്ച ചെയ്തു. വിദേശകാര്യ മന്ത്രാലയത്തിലെ ഡിപ്ലോമാറ്റിക് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ശൈഖ് ഖലീഫ അലി അൽ ഹാർത്തി മറ്റ് വിദേശകാര്യ മന്ത്രാലയം ഉദ്യോഗസ്ഥർ ഒമാനിലെ അമേരിക്കൻ അംബാസഡർ ലെസ്ലി എം. ടെസ്യൂ എന്നിവരും കൂടിക്കാഴ്ചയിൽ സംബന്ധിച്ചു.