കുവൈത്ത് സിറ്റി: യുഎൻ ജനറൽ അസംബ്ലിയിൽ പങ്കെടുക്കുമെന്നറിയിച്ച് കുവൈത്ത് പ്രധാനമന്ത്രി ഷേയ്ഖ് സബാഹ് ഖാലിദ് അൽ ഹാമദ് അൽ സബാഹ്. 76ാമത് ജനറൽ അസംബ്ലിയിൽ കുവൈത്തിൻ്റെ നിലപാട് പ്രധാനമന്ത്രി വ്യക്തമാക്കും.
പലസ്തീൻ തുടങ്ങി നിരവധി വിഷയങ്ങളിൽ കുവൈത്തിൻ്റെ നിലപാട് യുഎൻ അസംബ്ലിയിൽ പ്രധാനമന്ത്രി ഷേഖ് സബാഹ് അറിയിക്കും. ഇതിനായി കുവൈത്ത് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അൽ സബാഹ് അമേരിക്കയിലേക്ക് യാത്ര തിരിച്ചു. അദ്ദേഹത്തോടൊപ്പം വിദേശകാര്യ മന്ത്രി ഡോ. അഹ്മദ് നാസർ അൽ മുഹമ്മദ് അസ്സബാഹ്, മുതിർന്ന ഉദ്യോഗസ്ഥർ തുടങ്ങിയവരുമുണ്ട്.