ആലപ്പുഴ: നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ പ്രതികരണവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്.രാജ്യത്ത് ഏറ്റവും കൂടുതൽ മതപരിവർത്തനം നടത്തുന്നത് ക്രിസ്ത്യൻ മിഷണറിമാരാണെന്ന് വെള്ളാപ്പള്ളി പറഞ്ഞു.എല്ലാ ക്രിസ്ത്യൻ വിഭാഗങ്ങളും മതപരിവർത്തനം പ്രോത്സാഹിപ്പിക്കുന്നുവെന്ന വിമർശനം താൻ ഉന്നയിക്കില്ലെന്നും ചില പ്രത്യേക വിഭാഗങ്ങളാണ് ഇതിന് പിന്നിലെന്നും വെള്ളാപ്പള്ളി നടേശൻ വ്യക്തമാക്കി.
ക്രിസ്ത്യൻ വിഭാഗം സംഘടിത വോട്ട് ബാങ്കായി പ്രവർത്തിക്കുകയാണ്. ഇവർക്ക് മുമ്പിൽ എല്ലാ രാഷ്ട്രീയ കക്ഷികളും സാഷ്ടാംഗം പ്രണമിക്കേണ്ട അവസ്ഥ വന്നിരിക്കുകയാണ്. അവർ സംഘടിതരായി നിന്ന് അധികാര രാഷ്ട്രീയത്തിൽ പ്രവേശിച്ച് ഖജനാവ് മുഴുവൻ ചോർത്തി കൊണ്ട് പോയി സാമ്പത്തികമായി വളരുമ്പോൾ ഇവിടത്തെ പട്ടിക ജാതി – പട്ടിക വർഗ, പിന്നാക്ക വിഭാഗങ്ങൾ എവിടെ കിടക്കുന്നു എന്ന് നോക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.