ന്യൂഡല്‍ഹി: രാജ്യത്ത് ആഭ്യന്തര വിമാന സര്‍വിസുകളില്‍ 85 ശതമാനമാക്കി ഉയര്‍ത്താന്‍ വിമാന കമ്പനികള്‍ക്ക് കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നല്കി. 72.5 ശതമാനം ആഭ്യന്തര സര്‍വിസുകള്‍ നടത്താനാണ് നിലവില്‍ അനുമതിയുണ്ടായിരുന്നത്. ഇതാണ് 85 ശതമാനമാക്കി ഉയര്‍ത്തിയത്.
കഴിഞ്ഞ വര്‍ഷം മെയ് 25ന് ആഭ്യന്തര വിമാനസര്‍വിസുകള്‍ പുനരാരംഭിച്ചപ്പോള്‍ 33 ശതമാനം സര്വിസുകള്ക്കായിരുന്നു അനുമതി. പിന്നീട് വിവിധ ഘട്ടങ്ങളിലായി സര്‍വിസുകള്‍ വര്‍ധിപ്പിച്ചു. ഡിസംബറില്‍ ഇത് 80 ശതമാനത്തിലേക്ക് എത്തി.
രണ്ടാം കോവിഡ് തരംഗം രൂക്ഷമായപ്പോള്‍ വീണ്ടും 50 ശതമാനമായി സര്‍വിസ് ചുരുക്കിയിരുന്നു. ഇതാണ് വീണ്ടും ഘട്ടം ഘട്ടമായി 85 ശതമാനത്തിലേക്ക് എത്തിയത്.