കാസർകോട്: കാസർകോട് മേൽപ്പറമ്പിൽ എട്ടാംക്ലാസുകാരി ആത്മഹത്യചെയ്ത കേസിൽ അധ്യാപകൻ അറസ്റ്റിലായി. മേല്‍പ്പറമ്പ് ജാമിയ സാദിയ സ്കൂളിലെ അധ്യാപകൻ ഉസ്മാനാണ് അറസ്റ്റിലായത്. മുംബൈയിൽ ഒളിവിൽ കഴിയുകയായിരുന്ന ഉസ്മാനെ ഞായറാഴ്ചയാണ് പോലീസ് പിടികൂടിയത്.
ഫോൺ ട്രാക്ക് ചെയ്താണ് മുംബൈയിലെ ഒളിയിടത്തിൽനിന്ന് ഉസ്മാനെ മേൽപ്പറമ്പ് പൊലീസ് അറസ്റ്റ് ചെയ്തത്. അധ്യാപകനെതിരെ പോക്സോ, ആത്മഹത്യപ്രേരണ, ജുവനൈൽ ജസ്റ്റിസ് വകുപ്പ് പ്രകാരമുള്ള വകുപ്പുകൾ ചുമത്തി.
ഈ മാസം എട്ടാം തീയതിയാണ് പെണ്‍കുട്ടിയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. ഉസ്മാന് പെണ്‍കുട്ടിയുമായി സമൂഹ മാധ്യമങ്ങളില്‍ ശബ്ദ സന്ദേശങ്ങളും മറ്റും കൈമാറിയിരുന്നു. ഇത് പുറത്തായതിലുള്ള മനോവിഷമത്തിലാണ് പെൺകുട്ടി ആത്മഹത്യചെയ്തത്.