ചണ്ഡിഗഢ്: പഞ്ചാബിൽ കോൺഗ്രസിനുള്ളിൽ നാടകീയ നീക്കങ്ങള്‍. ചരൺജിത് സിംഗ് ചന്നിയെ മുഖ്യമന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് നവ്ജ്യോത് സിംഗ് സിദ്ദു രംഗത്തെത്തി. തുടർന്ന് ചന്നിയെ നിയമസഭ കക്ഷി നേതാവായി തെരഞ്ഞെടുത്തെന്ന് ഹരീഷ് റാവത്ത് അറിയിച്ചു. ജാതി സമവാക്യം പാലിക്കാന്‍ രണ്ട് ഉപമുഖ്യമന്ത്രിമാരെയും നിയോഗിക്കും.
മുഖ്യമന്ത്രിയായി സുഖ് ജിന്തർ സിംഗ് രൺധാവയെ പരിഗണിച്ചെങ്കിലും സിദ്ദുവിൻ്റെ എതിർപ്പിനെ തുടർന്ന് ഹൈക്കമാൻഡ് തീരുമാനം മാറ്റുകയായിരുന്നു. നിരാശയില്ലെന്ന് സുഖ് ജിന്തർ സിംഗ് രൺധാവ പ്രതികരിച്ചു. ചന്നിക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ സംസ്ഥാനത്തെ ആദ്യത്തെ ദളിത് മുഖ്യമന്ത്രിയായി ചരണ്‍ജിത്ത് സിങ് ചന്നി മാറും.
നടത്തിയിരുന്നു. സുഖ്ജിന്ദര്‍ സിങ് രണ്‍ധാവയെ മുഖ്യമന്ത്രിയാക്കുന്നതില്‍ പി.സി.സി അധ്യക്ഷന്‍ സിദ്ദുവിനുള്ള എതിര്‍പ്പാണ് ചരണ്‍ജിത്ത് സിങിലേക്ക് എത്താന്‍ ഹൈക്കമാന്റിനെ പ്രേരിപ്പിച്ചത്.
7 മണിയോടെ ചന്നിയും മറ്റ് മുതിര്‍ന്ന നേതാക്കളും ഗവര്‍ണറെ കാണും. മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഈ കൂടിക്കാഴ്ചയില്‍ തീരുമാനമാകും. അരുണാ ചൗധരിയും ഭാരത് ഭൂഷണും ഉപമുഖ്യമന്ത്രിമാരാകും. ചാംകൗര്‍ സാഹിബ് മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയാണ് ചന്നി.