വീണ്ടും രാജ്യാന്തര ക്രിക്കറ്റിൻ്റെ ആരവുമായി കേരളം. അടുത്ത വർഷം ഫെബ്രുവരിയിൽ ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള ടി-20 മത്സരത്തിലൂടെയാണ് കേരളം വീണ്ടും രാജ്യാന്തര മത്സരങ്ങൾക്ക് ആതിദേയത്വം വഹിക്കുക . അടുത്ത വർഷം ഫെബ്രുവരി 20ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് മത്സരം.
ന്യൂസീലൻഡ്, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക, ദക്ഷിണാഫ്രിക്ക എന്നീ ടീമുകൾക്കെതിരെയാണ് ടി-20 ലോകകപ്പിനു ശേഷം ഇന്ത്യക്ക് സ്വന്തം നാട്ടിൽ മത്സരങ്ങൾ ഉള്ളത്. ഇതിൽ വെസ്റ്റ് ഇൻഡീസിനെതിരെ കളിക്കുന്ന മൂന്നാം ടി-20 മത്സരം കാര്യവട്ടത്ത് നടക്കും. കട്ടക്ക്, വിശാഖപട്ടണം എന്നിവിടങ്ങളിലാണ് ആദ്യ രണ്ട് മത്സരങ്ങൾ. പര്യടനത്തിൽ മൂന്ന് ഏകദിന മത്സരങ്ങളും വെസ്റ്റ് ഇൻഡീസ് കളിക്കും.
ആകെ 14 ടി-20 മത്സരങ്ങളും, 3 ഏകദിനങ്ങളും, 4 ടെസ്റ്റ് മത്സരങ്ങളുമാണ് ഇന്ത്യ ഇവർക്കെതിരെ കളിക്കുക. ടി-20 ലോകകപ്പിനു ശേഷം നവംബറിൽ ന്യൂസീലൻഡ് ഇന്ത്യയിലെക്കെത്തും. നവംവർ 17 മുതൽ ഡിസംബർ രണ്ട് വരെ നീളുന്ന പര്യടനത്തിൽ മൂന്ന് വീതം ടി-20, ടെസ്റ്റ് മത്സരങ്ങളാണ് ഉള്ളത്. തുടർന്ന് വെസ്റ്റ് ഇൻഡീസ് ഫെബ്രുവരി 1 മുതൽ 20 വരെ ഇന്ത്യയിലുണ്ടാവും. ഫെബ്രുവരി 25 മുതൽ ശ്രീലങ്കക്കെതിരായ മത്സരങ്ങൾ ആരംഭിക്കും. രണ്ട് ടെസ്റ്റും മൂന്ന് ടി-20യും ഈ പര്യടനത്തിലുണ്ട്. പിന്നീട് ജൂൺ 9 മുതൽ 19 വരെ ദക്ഷിണാഫ്രിക്കക്കെതിരായ ടി-20 പരമ്പരയും ഇന്ത്യയിൽ വെച് നടക്കും.