ബംഗളൂരു: ബംഗളൂരുവിലെ റിസോർട്ടിൽ ലഹരി വസ്തുക്കൾ ഉപയോഗിച്ചു നിശാ പാർട്ടി നടത്തിയ മലയാളികൾ അടക്കം 28 പേർ അറസ്റ്റിൽ. പാർട്ടി സംഘടിപ്പിച്ച ബംഗളൂരു മലയാളി അഭിലാഷും മലയാളികളായ നാല് യുവതികളും അടക്കമുള്ളവരാണ് പിടിയിലായത്. മൂന്ന് ആഫ്രിക്കൻ സ്വദേശികളും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്.
ജംഗിള്‍ സഫാരിയുടെ മറവിലായിരുന്നു മരിജ്വാന, കൊക്കെയ്ന്‍ എന്നിവ ഉള്‍പ്പെടെ ഉപയോഗിച്ചുള്ള പാര്‍ട്ടി.റഷ്യയില്‍ നിന്ന് മോഡലുകളേയും ഡി.ജെയെയും എത്തിച്ചാണ് ലഹരി പാര്‍ട്ടി സംഘടിപ്പിച്ചിരുന്നത്. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഇതില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടിയില്‍ ഡാന്‍സ് ചെയ്ത എല്ലാവരും ലഹരി ഉപയോഗിച്ചിരുന്നതായും പോലീസ് കണ്ടെത്തി. കര്‍ഫ്യൂവും കോവിഡ് നിയന്ത്രണങ്ങളും ശക്തമായി നിലനില്‍ക്കുന്ന കര്‍ണാടകയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി സംഘടിപ്പിച്ചത്.