പേരാമ്പ്ര ; മുതിർന്ന സിപിഐ എം നേതാവ് എം കെ ചെക്കോട്ടി അന്തരിച്ചു.96 വയസ്സായിരുന്നു . ഒരു മാസം മുമ്പ് വീണ് പരിക്കേറ്റതിനെ തുടർന്ന് വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം.
1951 ൽ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായി. നൊച്ചാട് സെൽ സെക്രട്ടറിയായിരുന്നു. 64 ൽ പാർടി പിളർന്നതിനെ തുടർന്ന് സിപിഐ എമ്മിന്റെ ഭാഗമായി. 40 വർഷം നൊച്ചാട് ലോക്കൽ സെക്രട്ടറി, പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം, കർഷക സംഘം ഏരിയാ കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. അയിത്തത്തിനും തീണ്ടലിനുമെതിരായ സമരം, കുളിസമരം, മീശ വെക്കാനുള്ള സമരം, ഹരിജനങ്ങൾക്ക് മുടി വെട്ടാനുള്ള സമരം, കുടിയിറക്കിനെതിരായ സമരം തുടങ്ങി നിരവധി പോരാട്ടങ്ങൾക്ക് നേതൃത്വം നൽകി.
ഭാര്യ: കല്യാണി. ഏഴ് മക്കൾ. മരുമകൻ: സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും മുൻ മന്ത്രിയും എംഎൽഎയുമായ ടി പി രാമകൃഷ്ണൻ.