ചെങ്ങന്നൂർ; മന്ത്രി സജി ചെറിയാന് ചെങ്ങന്നൂർ പൗരാവലിയുടെ സ്വീകരണം നൽകി. ചെങ്ങന്നൂർ വൈഎംസിഎ ഹാളിൽ നടന്ന സ്വീകരണ യോഗം ഓർത്തഡോക്സ് സഭ ചെങ്ങന്നൂർ ഭദ്രാസന സഹായമെത്രോപ്പൊലീത്ത ഡോ.മാത്യൂസ് മാർ തിമോത്തിയോസ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ പി എം തോമസ് അധ്യക്ഷനായി.പി സി വിഷ്ണുനാഥ് എംഎൽഎ, മാമ്മൻ ഐപ്പ്, ശോഭന ജോർജ്ജ്, പി രാധാകൃഷ്ണമേനോൻ, കമലാ നരേന്ദ്രഭൂഷൺ, സംഘാടക സമിതി ജനറൽ കൺവീനർ കവി ഒ എസ് ഉണ്ണികൃഷ്ണൻ,അഡ്വ.പി വിശ്വംഭരപണിക്കർ, അഡ്വ. ഡി വിജയകുമാർ, എം എച്ച് റഷീദ്, അഡ്വ.എബി കുര്യാക്കോസ്, ജേക്കബ്ബ് തോമസ് അരികുപുറം, ഡോ.ഷേർളി ഫിലിപ്പ് കെ.രാധാകൃഷ്ണൻ നായർ ഐ.പി.എസ്. എന്നിവർ സംസാരിച്ചു.