കൊച്ചി;അന്തരിച്ച മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.എം റോയിയുടെ സംസ്കാരം ഇന്ന്.രാവിലെ 10.30ന് തേവര സെന്റ് ജോസഫ് പള്ളിയിൽ ഔദ്യോഗിക ബഹുമതികളോടെയായിരിക്കും സംസ്കാരം. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നു ഇന്നലെ ഉച്ചകഴിഞ്ഞാണ് അദ്ദേഹത്തിൻ്റെ അന്ത്യം സംഭവിച്ചത്.
1961 ൽ കേരളപ്രകാശം എന്ന പത്രത്തിലൂടെയാണ് മാധ്യമപ്രവർത്തനം ആരംഭിച്ചത്. എക്കണോമിക് ടൈംസ്, ദി ഹിന്ദു, ദേശബന്ധു, കേരളഭൂഷണം തുടങ്ങിയ പത്രങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. മംഗളം ദിനപത്രത്തിന്റെ ജനറൽ എഡിറ്ററായാണ് വിരമിച്ചത്. മൂന്ന് നോവൽ രണ്ട് യാത്ര വിവരണങ്ങൾ എന്നിവയടക്കം നിരവധി കൃതികൾ എഴുതിയിട്ടുണ്ട്.സ്വദേശാഭിമാനി കേസരി പുരസ്കാരം അടക്കമുള്ള നിരവധി ബഹുമതികളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.