കാബൂൾ: അഫ്ഗാനിസ്ഥാനിൽ വീണ്ടും സ്ഫോടനം. സ്ഫോടനത്തിൽ രണ്ട് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജലാദാബാദിലെ കിഴക്കൻ അഫ്ഗാൻ സിറ്റിയിലാണ് സ്ഫോടനമുണ്ടായത്. മരണ വാർത്താ താലിബാൻ അധികൃതർ സ്ഥിരീകരിച്ചു.
പട്രോളിംഗിനിറങ്ങിയ വാഹനത്തെ കേന്ദ്രീകരിച്ചാണ് ആക്രമണമുണ്ടായത്. പരിക്കേറ്റവരിൽ കുട്ടികളും സ്ത്രീകളും ഉൾപ്പെടും. ആക്രമണത്തിലുണ്ടായ നാശനഷ്ടം കണക്കാക്കാനും സ്ഫോടനത്തിന്റെ കാരണം കണ്ടെത്താനും അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.
അഫ്ഗാനിൽ നിന്ന് അമേരിക്ക പൂർണ്ണമായും പിന്മാറിയതിന് ശേഷം രാജ്യത്ത് നടന്ന, മരണം റിപ്പോർട്ട് ചെയ്ത ആദ്യ സ്ഫോടനമാണ് ഇത്.