തിരുവനന്തപുരം: ജിഎസ്ടിയില്‍ ഉള്‍പ്പെടുത്തിയാല്‍ ഇന്ധനവില കുറയുമെന്ന പ്രചാരണത്തിന് അടിസ്ഥാനമില്ലെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കേന്ദ്രം സെസ് കുറയ്ക്കുകയാണ് പരിഹാരമെന്നും മന്ത്രി പറഞ്ഞു. മോദി സർക്കാരിന്റേത് കണ്ണിൽ പൊടിയിടാനുള്ള തന്ത്രമാണെന്നും കെ എൻ ബാലഗോപാൽ വിമർശിച്ചു. നിലവിലെ നികുതിയുടെ പകുതി കേന്ദ്രത്തിലേക്ക് പോകുമെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രം ഇന്ധന വില ജി എസ് ടിയില്‍ ഉള്‍പ്പെടുത്തുന്നതോടെ കേരളത്തിന്റെ വരുമാനം പകുതിയായി കുറയും. സംസ്ഥാനത്തിന് ലഭിക്കുന്ന 12,000 കോടി രൂപയില്‍ നിന്ന് 6000 കോടി രൂപ കേന്ദ്രത്തിന് നല്‍കേണ്ടി വരും.ഇന്ധന വില ജി.എസ്.ടിയില്‍ ഉള്‍പ്പെട്ടാല്‍ പെട്രോളിന്റെ അടിസ്ഥാന വിലയായ 39 രൂപയുടെ 28 ശതമാനം ആകും പരമാവധി നികുതി. അങ്ങനെ വരുമ്പോള്‍
10.92 രൂപയുടെ പകുതി മാത്രമാകും കേരളത്തിന് ലഭിക്കുക.
അതായത് 5.46 രൂപയായിരിക്കും സംസ്ഥാനത്തിന് ലഭിക്കുക. നിലവില്‍ ഒരു ലിറ്റര്‍ പെട്രോളിന് ലഭിക്കുന്ന നികുതി 24 രൂപയാണ്. ജി.എസ്.ടി.നടപ്പാക്കുന്നത് മൂലം സംസ്ഥാനങ്ങള്‍ക്കുണ്ടായ വരുമാനകുറവ് പരിഹരിക്കാന്‍ കേന്ദ്രം വ്യവസ്ഥ ചെയ്ത നഷ്ടപരിഹാര പാക്കേജ് അടുത്തവര്‍ഷം ജൂണില്‍ അവസാനിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.