തിരുവനന്തപുരം:നാര്‍കോട്ടിക് ജിഹാദ് പരാമര്‍ശവുമായി ബന്ധപ്പെട്ട വിവാദം അവസാനിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി സതീശന്. നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ തുടര്‍ന്നുള്ള വിവാദത്തില്‍ പ്രശ്ന പരിഹാരത്തിന് ശ്രമിച്ചത് പ്രതിപക്ഷം എന്ന നിലയിലും ഒരു രാഷ്ട്രീയ കക്ഷി എന്ന നിലയിലുമാണ്.
സമൂഹത്തില്‍ ചേരിതിരിവുണ്ടാകരുതെന്ന ആഗ്രഹം മാത്രമായിരുന്നു ഇതിന് പിന്നില്‍. നേരിട്ടും ഫോണിലും വിവിധ മത നേതാക്കളേയും സമുദായ നേതാക്കളേയും പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ ഞാനും കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരനും ബന്ധപ്പെടുകയായിരുന്നു.
കേരളം സമാധാനം നിലനില്‍ക്കുന്ന ഒരു സംസ്ഥാനമാണ്, പുരോഗമനപരമായി ചിന്തിക്കുന്ന ഒരു സമൂഹമാണ്. അതിന് കോട്ടം തട്ടാതിരിക്കുക എന്ന ലക്ഷ്യം മാത്രം വെച്ച് സദുദ്ദേശത്തോടെയാണ് കോണ്‍ഗ്രസ് ഇടപെട്ടത്.ഒരു സ്ഥലത്ത് എല്ലാ മതവിഭാഗങ്ങളും ഉണ്ടാകും. ഇടകലര്‍ന്ന് ജീവിക്കുന്ന സമൂഹമാണ് നമ്മുടേത്. കാര്യങ്ങള്‍ സംഘര്‍ഷത്തിലേക്ക് പോയിക്കഴിഞ്ഞാല്‍ തിരിച്ചുകൊണ്ടുവരിക ബുദ്ധിമുട്ടാകും. സംഘര്‍ഷമുണ്ടാക്കാന്‍ കുറേ ആളുകള്‍ ശ്രമിക്കുന്നത്. അവരുടെ കെണിയില്‍ അകപ്പെടരുതെന്നാണ് പറയുന്നതെന്നും സതീശന് പറഞ്ഞു.