ന്യൂഡൽഹി;രാജ്യത്ത് ഇന്ന് 35662 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. രോഗമുക്തി നിരക്ക് 97.6 ശതമാനം, ചികിത്സയിൽ ഉള്ളവർ 3 ലക്ഷത്തിൽ താഴെ. കഴിഞ്ഞ ദിവസത്തേക്കാൾ രോഗബാധയിൽ 3.65% വർധനയാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. നിലവിൽ രാജ്യത്ത് 3,40,639 പേരാണ് രോഗബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്നത്. ആകെ 3,26,32,222 പേരാണ് ഇതുവരെ രാജ്യത്ത് കൊവിഡ് രോഗമുക്തി നേടിയത്.
രാജ്യത്ത് ഏറ്റവും കൂടുതൽ പേർക്ക് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത് കേരളത്തിൽ നിന്ന് തന്നെയാണ്. കേരളത്തിൽ മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23,260 പേർക്കാണ്. നിലവിൽ കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.