ചണ്ഡീഗഡ്: ഇന്ത്യ-പാക്കിസ്ഥാന് അതിര്‍ത്തിയില്‍ നിന്നും കോടികള്‍ വിലമതിക്കുന്ന മയക്കുമരുന്ന് പിടികൂടി. 8.5 കിലോ ഗ്രാം ഹെറോയിനാണ് അതിര്‍ത്തി ജില്ലയായ ഫസില്‍ക്കയില്‍ നിന്നും ബിഎസ്എഫ്(ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ്)ന്റെ സഹായത്തോടെ പഞ്ചാബ് പോലീസ് പിടികൂടിയത്.
അതിര്‍ത്തിയില്‍ താമസിക്കുന്ന ചിലര്‍ പാക്കിസ്ഥാനില്‍ നിന്നും മയക്കുമരുന്ന്, ആയുധം തുടങ്ങിയവ ഇന്ത്യയിലേക്ക് കടത്താന്‍ സഹായിക്കുന്നുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്ന് നടത്തിയ അന്വേഷണത്തില്‍ മഹാലം ഗ്രാമവാസിയായ ജസ്വീര് സിംഗ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.ഇയാൾ നൽകിയ വിവരത്തെ അടിസ്ഥാനമാക്കി നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്.