തിരുവനന്തപുരം: എൽഡി ക്ലർക്ക് തസ്തികയുടെയും സെക്രട്ടേറിയറ്റ്/പിഎസ്സി ഓഫീസ് അറ്റൻഡന്റ് തസ്തികയുടെയും അർഹതാപട്ടിക കേരള പിഎസ്സി ശനിയാഴ്ച പ്രസിദ്ധീകരിക്കും. ജില്ലാതലത്തിലുള്ള ലാസ്റ്റ് ഗ്രേഡ് സെർവന്റ്സ് അടക്കമുള്ള മറ്റ് തസ്തികകളുടെ പട്ടികകൾ തുടർന്നുള്ള ദിവസങ്ങളിൽ പ്രസിദ്ധീകരിക്കും. വിശദാംശങ്ങൾ പിഎസ്സി വെബ്സൈറ്റിൽ.
നവംബർ, ഡിസംബർ മാസങ്ങളിലായി നടക്കുന്ന അന്തിമ പരീക്ഷകൾ എഴുതുവാൻ അർഹത നേടിയവരുടെ പട്ടികയാണ് പ്രസിദ്ധീകരിക്കുന്നത്. പ്രാഥമിക പരീക്ഷയുടെ അടിസ്ഥാനത്തിൽ ഓരോ ജില്ലയിലേക്കും പ്രത്യേകം കട്ട് ഓഫ് നിശ്ചയിച്ചാണ് ഏകീകൃത പട്ടിക പ്രസിദ്ധീകരിക്കുന്നത്.