കോഴിക്കോട് : സൗജന്യ ഓൺലൈൻ സെമിനാർ നടത്തുന്നു. “ശരീര പോഷണ വൈകല്യങ്ങളും അതിൻ്റെ ഭക്ഷണക്രമത്തിലൂടെയുള്ള നിയന്ത്രണവും ” എന്ന ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിനാണ് സെമിനാർ സംഘടിപ്പിക്കുന്നത്. ദേശീയ ശിശു ക്ഷേമ സംഘടനയായ നാഷണൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിലിന്റെഫോക്കസ് ഫയറിസ് സർക്കിളാണ് സെമിനാറിനു നേതൃത്വം നൽകുന്നത്.
ഡോ : സതീഷ് ബാബു ബി. എൻ. വൈ. എസ് (ബാച്ചിലർ ഓഫ് പ്രകൃതി ചികിത്സയും യോഗചര്യ) ആണ് ക്ലാസുകൾ കൈകാര്യം ചെയ്യുന്നത്. പ്രായഭേദമന്യേ തൽപരരായ എല്ലാവരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു.
ഇന്ന് കുട്ടികളടങ്ങുന്ന ഈ സമൂഹം പലവിധ ആരോഗ്യ പ്രശ്നങ്ങൾക്കും പൊണ്ണത്തടിയും ഹൃദ്രോഗങ്ങളുമായി ഒട്ടേറെ ബുദ്ധിമുട്ടുകയും മരുന്നുകൾ കഴിക്കേണ്ടി വരുന്നവരുമാണ്.
ഓൺലൈൻ ക്ലാസ്സുകളും ഓൺലൈൻ ജോലികളും ഈ കോറോണക്കാലത്ത് ആരോഗ്യപ്രശ്നങ്ങൾ വർദ്ധിക്കാൻ കാരണമാണ്.സമൂഹത്തിന് ഏറെ ഉപകാര പ്രദമാകുന്ന ഈ സെമിനാറിലേക്ക് മുതിർന്നവർക്കും കുട്ടികൾക്കും പങ്കാളികളാകാം.സെപ്റ്റംബർ 19 ന് വൈകുന്നേരം 7 മണി മുതൽ 8.30 വരെയാണ് സെമിനാർ. വനിതകളുടെ ഉന്നമനത്തിനായി പ്രവൃത്തിക്കുന്ന ഈ സംഘടന വിവിധ തരത്തിലുള്ള സെമിനാറുകളും മത്സരപരിപാടികളും സംഘടിപ്പിക്കാറുണ്ട്. പങ്കെടുക്കാനായി ആഗ്രഹിക്കുന്നവർ ബന്ധപ്പെടേണ്ട നമ്പർ+917356607194(സബിത എം. ജി (സംഘടക ). വെബ്സൈറ്റ് www.ncdconline.org.