തിരുവനന്തപുരം: പ്രൊഫ. താണു പത്മനാനാഭൻ്റെ മരണത്തിൽ അനുശോധനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ലോകത്തിന് കേരളം സമ്മാനിച്ച പ്രതിഭാശാലിയായ ഭൗതിക ശാസ്ത്രജ്ഞനായിരുന്നു പ്രൊഫ. താണു പത്മനാഭനെന്നും അദ്ദേഹത്തിൻ്റെ വിയോഗം അത്യന്തം ദുഃഖകരമാണ്ണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ശാസ്ത്രമേഖലകൾക്ക് നൽക്കുന്ന സംഭാവനകൾ പരിഗണിച്ച് സംസ്ഥാനം നൽകുന്ന ഏറ്റവും വലിയ അംഗീകാരമായ കേരള ശാസ്ത്ര പുരസ്കാരം അദ്ദേഹത്തിനു സമ്മാനിച്ചിരുന്നു. ഭട്നഗർ പുരസ്കാരമുൾപ്പെടെ അനവധി ബഹുമതികൾ നേടിയ താണു പത്മനാഭൻ്റെ വിയോഗം നമ്മുടെ ശാസ്ത്രരംഗത്തെ സംബന്ധിച്ചിടത്തോളം വലിയ നഷ്ടമാണ്.
ശാസ്ത്ര ഗവേഷണങ്ങൾക്കായി സ്വയമർപ്പിച്ച ഈ അതുല്യ പ്രതിഭാശാലിയുടെ ജീവിതം ശാസ്ത്രവിദ്യാർഥികൾക്ക് എക്കാലവും പ്രചോദനമായിരിക്കും. അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടേയും സുഹൃത്തുക്കളുടേയും ദു:ഖത്തിൽ പങ്കു ചേരുന്നുവെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഇന്ന് ഉച്ചയോടെയാണ് താണു പത്മനാഭൻ്റെ അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് പൂനെയിലെ വീട്ടിൽ കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൂനെ ഇന്റർ യൂണിവേഴ്സിറ്റി സെന്റർ ഫോർ അസ്ട്രോണമി ആൻഡ് ആസ്ട്രോഫിസിക്സിലെ അക്കാദമിക് വിഭാഗം ഡീനായിരുന്നു. ഇവിടെ ഡിസ്റ്റിംഗ്വിഷ്ഡ് പ്രൊഫസറായി സേവനം അനുഷ്ഠിചുവരികയായിരുന്നു.