കൊച്ചി: സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു . പവന് 480 രൂപയും ഗ്രാമിന് 60 രൂപയുടെയും കുറവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവന് 34,720 രൂപയും ഗ്രാമിന് 4,340 രൂപയുമായി. ഒരു മാസത്തിന് ശേഷമാണ് പവന് വില 35,000 രൂപയിൽ താഴെയാകുന്നത്.
തുടർച്ചയായ രണ്ടാം ദിവസമാണ് ആഭ്യന്തര വിപണിയിൽ വിലയിടിവ് ഉണ്ടാകുന്നത്. വ്യാഴാഴ്ച പവന് 240 രൂപയുടെ കുറവുണ്ടായിരുന്നു. സെപ്റ്റംബർ മാസത്തിലെ ഏറ്റവും കുറഞ്ഞ വിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്.