സാവോപോളോ:ബ്രസീലിൽ ഫൈസർ വാക്സിൻ സ്വീകരിച്ച 16കാരൻ മരിച്ചു.കുത്തിവെപ്പെടുത്ത് എത്ര ദിവസത്തിന് ശേഷമാണ് മരണമെന്നോ കാരണമെന്താണെന്നോ അധികൃതർ വിശദീകരിച്ചില്ല. വാക്സിനും 16കാരന്റെ മരണവും തമ്മിൽ വല്ല ബന്ധവും ഉണ്ടേ എന്ന് അന്വേഷിച്ച് വരികയാണെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
രാജ്യത്ത് മരണം സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ കൗമാരക്കാരിൽ കോവിഡ് പ്രതിരോധ കുത്തിെവപ്പ് നൽകുന്നത് നിർത്തിവെച്ചു.അതേസമയം മരണവും വാക്സിനും തമ്മിൽ ബന്ധമുണ്ടെന്ന് തെളിയിക്കപ്പെട്ടിട്ടില്ലെന്നും കേസിനെ പറ്റി സസൂക്ഷ്മം വീക്ഷിക്കുന്നുണ്ടെന്നും ഫൈസർ പ്രസ്താവനയിൽ അറിയിച്ചു.