കൊച്ചി: ക്രൊയേഷ്യന്‍ പ്രതിരോധതാരം മാർകോ ലെസ്കോവിച്ചിനെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി. സീസണില്‍ ടീമിലെത്തുന്ന ആറാമത്തെ വിദേശതാരമാണ് ലേസ്കോവിച്.ജി.എന്‍.കെ ഡൈനാമോ സാഗ്രെബില്നിന്നാണ് ഈ 30കാരന്റെ വരവ്.
ക്രൊയേഷ്യന്‍ ടോപ്പ് ഡിവിഷനില്‍ 150ലധികം മത്സരങ്ങളുടെ പരിചയ സമ്പത്തുണ്ട്. പ്രൊഫഷണൽ കരിയറിലെ വിവിധ ക്ലബ്ബുകളിലായി 221 മത്സരങ്ങളില്‍ 21 ഗോള്‍ നേടി. ക്രൊയേഷ്യന്‍ ദേശീയ ടീമിൽ നാല് മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. 2014ല്‍ അര്‍ജന്റീനക്കെതിരായ മത്സരത്തിലാണ് ദേശീയ ടീമിനായി അരങ്ങേറ്റം കുറിച്ചത്.