ചെങ്ങന്നൂർ: തികച്ചും സമാധാനപരമായി ജനങ്ങൾ ജീവിക്കുന്ന പ്രദേശങ്ങളിൽനിന്ന് മദ്യഷാപ്പ് തുടങ്ങുന്ന തീരുമാനം പുനപരിശോധിക്കണമെന്ന് മുൻസിപ്പൽ വൈസ് ചെയർമാൻ ഗോപു പുത്തൻ മഠത്തിൽ ആവശ്യപ്പെട്ടു. മുൻസിപ്പാലിറ്റി ഭരിക്കുന്ന യുഡിഎഫ് ഭരണത്തെ കരി വാരി തേക്കാൻ വേണ്ടി സംസ്ഥാനം ഭരിക്കുന്ന മന്ത്രിയും, എംഎൽഎയുമായ സജി ചെറിയാന്റെ നേതൃത്വത്തിൽ ഗൂഡാലോചന നടക്കുന്നു. മുൻസിപ്പൽ പ്രദേശത്ത് പുതിയ കള്ളുഷാപ്പുകൾക്കെതിരെ തുറക്കുന്നതിന് എതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.