പാലക്കാട്: പാലക്കാട് -തൃശൂർ ദേശീയ പാതയിൽ ലോറിക്ക് തീപിടിച്ചു. പെരുമ്പാവൂരില്‍ നിന്ന് പ്ലൈവുഡ് കയറ്റിപ്പോവുകയായിരുന്ന ലോറിയാണ് തീപിടിച്ചത്. ഡീസല്‍ ടാങ്ക് പൊട്ടിയാണ് തീപിടിച്ചത്. സിഗ്നല്‍ ജംഗ്ഷനില്‍ നിര്‍ത്തിയിട്ടിരുന്നതിനാല്‍ വന്‍ദുരന്തം ഒഴിവായി.
ആലത്തൂർ സ്വാതി ജംഗ്ഷനില്‍ വൈകിട്ട് 6.10നാണ് അപകടം ഉണ്ടായത്. ലോറി പൂർണമായി കത്തിനശിച്ചെങ്കിലും ഡ്രൈവർ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
മറ്റു വാഹനങ്ങൾ സ്ഥലത്തു നിന്നു നീക്കി. ആലത്തൂരില്‍ നിന്ന് ഫയര്‍ഫോഴ്സ് എത്തി തീയണച്ചു.