കണ്ണൂര്‍: സിപിഎം നേതാവ് അഴീക്കോടന്‍ രാഘവൻ്റെ ഭാര്യ കെ മീനാക്ഷി ടീച്ചര്‍ അന്തരിച്ചു. കണ്ണൂര്‍ എകെജി ആശുപത്രിയിലായിരുന്നു അന്ത്യം.
അഴീക്കോടന്‍ രാഘവനുമായുള്ള മീനാക്ഷി ടീച്ചറുടെ വിവാഹം 1956ലായിരുന്നു. 1972 സെപ്ബതംബര്‍ 23നാണ് ഇടതുമുന്നണി കണ്‍വീനറും സിപി എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടന്‍ രാഘവന്‍ തൃശൂരില്‍ കൊല്ലപ്പെടുന്നത്. 16 വര്‍ഷം മാത്രം നീണ്ടുനിന്നതായിരുന്നു ഇവരുടെ ദാമ്പത്യ ജീവിതം.
34 വര്‍ഷം പള്ളിക്കുന്ന് ഹൈസ്‌കൂള്‍ അധ്യാപികയായിരുന്നു മീനാക്ഷി ടീച്ചര്‍. എന്‍സി ശേഖര്‍ പുരസ്‌കാരം, ദേവയാനി സ്മാരക പുരസ്‌കാരം, വിനോദിനി നാലപ്പാടം പുരസ്‌കാരം എന്നി പുരസ്‌കാരങ്ങൾ ടീച്ചര്‍ക്ക് ലഭിച്ചു. ശോഭ, സുധ, മധു, ജ്യോതി, സാനു എന്നിവരാണ് മക്കൾ.

















