കോട്ടയം: പാലാ ബിഷപ്പിനെതിരെ നടന്നത് താലിബാൻ മോഡലിലുള്ള ആക്രമണം. കേന്ദ്രഏജൻസികൾ അന്വേഷിക്കണമെന്ന് വിഎച്ച്പി സംസ്ഥാന ജനറൽ സെക്രട്ടറി വി ആർ രാജശേഖരനും പ്രസിഡൻറ് വിജി തമ്പിയും ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്ക് നേരിട്ട് പരാതി നൽകുമെന്ന് വി ആർ രാജശേഖരൻ.
.
13 സെപ്തംബർ 2021-കേരളത്തിൽ വർധിച്ചു വരുന്ന ജിഹാദി പ്രവർത്തനങ്ങളിൽ സർക്കാർ അവലംഭിക്കുന്ന നിഷ്ക്രിയത്വവും നിസ്സംഗതയും ഹിന്ദു സമൂഹം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. പാകിസ്ഥാൻ അടക്കമുള്ള ഇസ്ലാമിക രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തിക്കുന്ന മയക്കു മരുന്ന് മാഫിയ സംഘങ്ങളെ മുസ്ലിം ഭീകരവാദികളാണ് നിയന്ത്രിക്കുന്നത് എന്നതാണ് സത്യം. ഇത്തരം ദേശ ദ്രോഹ നടപടിയിലൂടെ ലഭിക്കുന്ന സമ്പത്തു മുഴുവൻ അന്യമതസ്ഥരായ കാഫിറുകളെ ഇല്ലായ്മ ചെയ്യാൻ വേണ്ടിയാണ് ഉപയോഗിക്കുന്നത്. ഇത്തരം പ്രവർത്തനങ്ങൾക്ക് ഇടതുപക്ഷ വലതുപക്ഷ രാഷ്ട്രീയക്കാരും ഭരണ പ്രതിപക്ഷങ്ങളും പിന്തുണക്കുന്നു എന്നതാണ് ഇവരുടെ പ്രതികരണങ്ങളിൽ നിന്നും മനസ്സിലാക്കാൻ സാധിക്കുന്നതെന്ന് വിഎച്ച്പി നേതാക്കൾ പറഞ്ഞു.
നർക്കോട്ടിക് ജിഹാദ് പാലാ ബിഷപ്പ് ശ്രീ കല്ലറങ്ങാട്ട് പിതാവിന്റെ ഭാവന സൃഷ്ടിയല്ല മറിച്ച് പച്ചയായ പരമാർഥമാകുന്നു. തന്റെ ഇടവക അംഗങ്ങളോട് തനിക്ക് ബോധ്യമുള്ള നഗ്ന സത്യങ്ങൾ തുറന്നു പറയാൻ അവകാശം സഭാദ്ധ്യക്ഷന് ഉണ്ട് എന്നാണ് വി എച്ച് പി കരുതുന്നത്.
കേരളം താലിബാനിസത്തിലേക്കു നീങ്ങുന്നതിന്റെ സൂചന ആണ് കഴിഞ്ഞ ദിവസം പാലാ ബിഷപ്പ് ഹൗസിലേക്ക് ഇസ്ലാമിക് ടെററിസ്റ്റ്കൾ നടത്തിയ പ്രതിഷേധ മാർച്ച് എന്ന് കരുതേണ്ടിയിരിക്കുന്നു എന്നും സംസ്ഥാന നേതാക്കൾ ആരോപിച്ചു.
ബിഷപ്പിനെ അപമാനിച്ചും അവഹേളിച്ചും സൈബർ ആക്രമണം നടത്തുകയും പ്രതികരിക്കുന്നവരുടെ വായടപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന ഭീകരന്മാർക്കെതിരെ നടപടി എടുക്കാൻ സർക്കാർ തയ്യാറാവാത്തത് അപലപനീയമാണ്, വലിയ അപകടകരമാണ്. ഭരണ പ്രതിപക്ഷങ്ങൾ ഭീകരരെ ഇസ്ലാമിക് പ്രീണനത്തിന്റെ പേരിൽ താലോലിക്കുന്നു. ലവ് ജിഹാദ്, സെക്സ് ജിഹാദ്, ലാൻഡ് ജിഹാദ്, നർകോട്ടിക് ജിഹാദ്, സാമ്പത്തിക ജിഹാദ്, ഹലാൽ ജിഹാദ് അടക്കം ഉള്ള എല്ലാ ജിഹാദി പ്രവർത്തനങ്ങളും അന്വേഷിച്ചു നടപടി സ്വീകരിക്കുന്നതിൽ സംസ്ഥാന സർക്കാർ ദയനീയ പരാജയമാണെന്ന് വിശ്വ ഹിന്ദു പരിഷദ് കേരള ഘടകം വിലയിരുത്തി.