ദുബായ്: ഐപിഎല്‍ പതിനാലാം സീസണ് പുനരാരംഭിക്കാന്‍ ഇനി മൂന്ന് നാൾകൂടി നിൽക്കെ നെറ്റ്സില്‍ സിക്സ് മഴ പെയ്യിച്ച് എം എസ് ധോണി. യുഎഇയില്‍ താൻ തകര്‍പ്പന്‍ ഫോമിലാണെന്ന സൂചനയാണ് ധോണി ആരാധകര്‍ക്ക് നല്‍കുന്നത്.
ഇന്ത്യയില്‍ നടന്ന പതിനാലാം സീസണില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 37 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്താണ് ടീം.
Welcoming the #Crickettwitter with an open blade! 🚁
A S(t)weet way to celebrate the game 💛#WhistlePodu #Yellove 🦁 pic.twitter.com/wiLjxr0pGx
— Chennai Super Kings – Mask P😷du Whistle P🥳du! (@ChennaiIPL) September 16, 2021
പരിശീലനത്തിന് ഇടയില്‍ കൂറ്റന്‍ ഷോട്ടുകള്‍ പായിക്കുന്ന തങ്ങളുടെ 40കാരന് നായകൻ്റെ വീഡിയോ ചെന്നൈ സൂപ്പര്‍ കിങ്സാണ് ട്വിറ്റിലൂടെ ആരാധകർക്ക് മുമ്പിലേക്കെത്തിച്ചത്. ഹെലികോപ്റ്റര്‍ ഷോട്ട് ഉള്‍പ്പെടെ വിഡിയോയിൽ കാണാം.
Erictainment -Just for laughs 😁#WhistlePodu #Yellove 🦁💛 pic.twitter.com/SOAsiSuWKG
— Chennai Super Kings – Mask P😷du Whistle P🥳du! (@ChennaiIPL) September 14, 2021
മുംബൈ-ചെന്നൈ പോരാട്ടത്തോടെയാണ് പതിനാലാം സീസണിലെ മത്സരങ്ങള്‍ പുനരാരംഭിക്കുന്നത്. ആദ്യ പാദത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ചെന്നൈയെ മുംബൈ ഇന്ത്യന്‍സ് പരാജയപ്പെടുത്തിയിരുന്നു. ഞായറാഴ്ച ദുബായിലാണ് മത്സരം.