തൊഴിൽവകുപ്പിൻ്റെ കീഴിൽ തിരുവനന്തപുരം വഞ്ചിയൂരിൽ പ്രവർത്തിക്കുന്ന കിലെ-സിവിൽസർവീസ് അക്കാദമി സംഘടിത/അസംഘടിത മേഖലയിൽ ജോലിചെയ്യുന്ന തൊഴിലാളികളുടെ ആശ്രിതരിൽനിന്ന് സിവിൽസർവീസ് പ്രിലിമിനറി പരീക്ഷാപരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
ഏതെങ്കിലും വിഷയത്തിലുള്ള ബിരുദമാണ് യോഗ്യത.ബന്ധപ്പെട്ട ക്ഷേമബോർഡുകളിൽനിന്ന് വാങ്ങിയ ആശ്രിതത്വ സർട്ടിഫിക്കറ്റ് ഉൾപ്പെടെ 20-നകം അപേക്ഷിക്കണം.