മസ്കത്ത്: ഒമാൻ-സൗദി ഹൈവേയുടെ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സംയുക്ത സുരക്ഷാസമിതി കഴിഞ്ഞദിവസം പരിശോധന നടത്തി. കഴിഞ്ഞദിവസം മസ്കത്തിൽ നടന്ന സംയുക്ത യോഗത്തിന് ശേഷമായിരുന്നു പരിശോധനയെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു. വിവിധ സുരക്ഷാമേഖലകളിലെ സംയുക്ത സഹകരണത്തെ കുറിച്ചും ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും യോഗത്തിൽ ചർച്ച ചെയ്തു.