കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായി നാലുദിവസം മാറ്റമില്ലാതെ തുടർന്ന സ്വർണവില ഉയർന്നു. 240 രൂപ വർധിച്ച് ഒരു പവൻ സ്വർണത്തിന്റെ വില 35,440 രൂപയായി. ഗ്രാമിന് 30 രൂപയാണ് വർധിച്ചത്. 4430 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
കഴിഞ്ഞ ശനിയാഴ്ച മുതൽ നാലുദിവസം സ്വർണവിലയിൽ മാറ്റമുണ്ടായിരുന്നില്ല. 35,200 രൂപയായിരുന്നു വില. ഇത് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കാണ്. മാസത്തിന്റെ തുടക്കത്തില്‍ 35,440 ആയിരുന്നു പവന് വില. ഇതു പിന്നീട് 35,600 വരെ എത്തി. ഇതാണ് ഈ മാസം ഇതുവരെ രേഖപ്പെടുത്തിയ ഉയര്‍ന്ന വില.