ലണ്ടന്‍:ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് മത്സരങ്ങള്‍ക്ക് തുടക്കിമിട്ടുക്കൊണ്ട് വമ്പന്മാര് കളത്തിലിറങ്ങി. ഗ്രൂപ്പ് ഇയില്‍ സ്പാനിഷ് കരുത്തരായ എഫ് സി ബാഴ്സലോണയും ഗ്രൂപ്പ് എഫില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡും ആദ്യ മത്സരത്തില്‍ തന്നെ ഞെട്ടിക്കുന്ന തോല്‍വി ഏറ്റുവാങ്ങി.ചെല്‍സി, ബയേണ്‍ മ്യൂണിക്ക്, യുവന്റസ് എന്നീ ടീമുകള്‍ വിജയം സ്വന്തമാക്കി.
ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ എതിരില്ലാത്ത മൂന്ന് ഗോളിനാണ് ബയേൺ ബാഴ്സയെ പരാജയപ്പെടുത്തിയത്. ലെവൻഡോസ്കി രണ്ടും മുള്ളർ ഒരു ഗോളും നേടി. ഇംഗ്ലീഷ് വമ്പന്മാരായ മാഞ്ചസ്റ്റർ യുണൈറ്റഡിനെ അട്ടിമറിച്ചാണ് സ്വിസ് ചാമ്പ്യന്മാരായ യംഗ് ബോയ്സ് സീസൺ ആരംഭിച്ചത്. സൂപ്പർ താരം റൊണാൾഡോയുടെ ഗോളിൽ മുന്നിൽ നിന്ന ശേഷമാണ് യുണൈറ്റഡ് തോൽവി വഴങ്ങിയത്.
കളി തീരാൻ സെക്കന്റുകള്‍ ശേഷിക്കേ ലിൻഗാഡിന്റെ പിഴവിൽ നിന്നുമാണ് യംഗ്ബോയ്സ് വിജയഗോൾ നേടിയത്. 35ആം മിനുറ്റിൽ അനാവശ്യ ടാക്കിളിലൂടെ ചുവപ്പ് കാർഡ് വാങ്ങി വാൻ ബിസാക്ക് പുറത്ത് പോയതാണ് യുണൈറ്റഡിന് തിരിച്ചടിയായത്.മറ്റു മത്സരങ്ങളിൽ നിലവിലെ ചാമ്പ്യന്മാരായ ചെൽസി റഷ്യൻ ക്ലബ് സെനിതിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചു