ന്യൂഡൽഹി: എൻജിനീയറിംഗ് പ്രവേശന പരീക്ഷയായ ജെഇഇ മെയിൻ ഫലം പ്രഖ്യാപിച്ചു. 44 പേർക്ക് നൂറു ശതമാനം മാർക്ക് ലഭിച്ചു. 18 വിദ്യാർഥികളാണ് ഒന്നാം റാങ്കിന് അർഹരായത്.
ഒന്നാം റാങ്കുകാരിൽ കേരളത്തിൽനിന്ന് ആരുമില്ല. jeemain.nta.nic.in എന്ന വെബ്സൈറ്റിൽ ഫലം ലഭ്യമാകും. ബിഇ, ബിടെക്, ബിആർക്ക് കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായാണ് ജെഇഇ മെയിൻ പരീക്ഷ സംഘടിപ്പിക്കുന്നത്.