ന്യൂഡൽഹി: രാജ്യത്തെ ബജറ്റ് വിമാനക്കമ്പനിയായ ഇൻഡിഗോ ആഭ്യന്തര വിമാന സർവീസുകളുടെ എണ്ണം കൂട്ടാനൊരുങ്ങുന്നു. ടയർ 2, ടയർ 3 നഗരങ്ങളിലേക്കായി ഈ മാസം തന്നെ 38 പുതിയ വിമാന സർവീസ് തുടങ്ങാനാണ് തീരുമാനം.
റായ്പൂർ – പുണെ റൂട്ടിൽ പുതിയ സർവീസ് തുടങ്ങും. ലഖ്നൗ – റാഞ്ചി, ബെംഗളൂരു – വിശാഖപട്ടണം, ചെന്നൈ – ഇൻഡോർ, ലഖ്നൗ – റായ്പൂർ, മുംബൈ – ഗുവാഹത്തി, അഹമ്മദാബാദ് – ഇൻഡോർ എന്നീ റൂട്ടുകളിലെ നിർത്തിവെച്ചിരുന്ന സർവീസുകൾ പുനരാരംഭിക്കും.