യാംബു: യാംബു നയൻസ് കപ്പ് ടർഫ് ക്രിക്കറ്റ് മത്സരത്തിൽ വിജയം നേടി കോട്ട്ലി ലയൺസ് ടീം. ഇൻഡോ റൈഡേഴ്സ് ക്രിക്കറ്റ് ക്ലബ് യാംബുവിന്റെ നേതൃത്വത്തിലാണ് ക്രിക്കറ് മത്സരം സംഘടിപ്പിച്ചത്.
രണ്ട് ദിവസങ്ങളിലായി നടന്ന മത്സരത്തിൽ സൗദിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള 16 പ്രമുഖ ടീമുകൾ മാറ്റുരച്ചു. ലാഹോർ ബാദുഷ ടീം ആണ് റണ്ണേഴ്സ് അപ് നേടിയത്. മത്സരത്തിലെ മികച്ച കളിക്കാരനായി കോട്ട്ലി ലയൺസ് ടീമിൻ്റെ ഉസ്മാൻ നജീബിനെയും ബെസ്റ്റ് ബൗളറായി ലാഹോർ ബാദുഷ ടീമിലെ വസീം ബട്ട്നേയും തിരഞ്ഞെടുത്തു.
മുഹന്നദ് അൽ സാഖി മത്സരത്തിന്റെ ഉദ്ഘാടനകർമ്മം നിർവഹിച്ചു. മത്സരത്തിൻ്റെ മുന്നോടിയായി യാംബുവിലെ പ്രമുഖ വ്യക്തിത്വങ്ങളെ ആദരിച്ചു. അൽ ജസ്സാം അബ്ദുൽ ജബ്ബാർ, അൽ സജാം അബ്ദുൽ ജബ്ബാർ, അൽ ജസീം അബ്ദുൽ ജബ്ബാർ എന്നിവർ മത്സരത്തിന് നേതൃത്വം നൽകി.