കാൺപൂർ: ഉത്തർപ്രദേശിൽ 25 വയസുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. ഗംഗ നദിയിൽ ചാടി യുവതി ആത്മഹത്യക്ക് ശ്രമിച്ചതോടെയാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. രണ്ട് വർഷത്തോളമായി ട്രാഫിക് പൊലീസുകാരനായ അടുത്ത ബന്ധുവും മകനും ചേർന്ന് യുവതിയെ ക്രൂര പീഡനത്തിന് ഇരയാക്കിയത്.
മിർസാപൂർ സ്വദേശിയാണ് യുവതി. ഞായറാഴ്ച വൈകിട്ട് യുവതി ഗംഗ നദിയിലേക്ക് ചാടുകയായിരുന്നു. തുടർന്ന് മുങ്ങൽവിദഗ്ധരും പൊലീസും ചേർന്ന് യുവതിയെ രക്ഷപ്പെടുത്തി. യുവതിയുടെ പരാതിയിൽ പോലീസ് കേസെടുക്കുകയും ചെയ്തു.
2019ജനുവരിയിൽ യുവതിയെയും കുടുംബത്തെയും കുംഭമേളയിൽ പങ്കെടുക്കുന്നതിനായി അമ്മാവൻ ക്ഷണിക്കുകയായിരുന്നു. അവിടെവെച്ച് പെൺകുട്ടിയെ ഒരു ഹോട്ടലിലേക്ക് കൂട്ടികൊണ്ടുപോയി ശീതളപാനീയത്തിൽ ഉറക്കഗുളിക കലർത്തി നൽകി ബലാത്സംഗത്തിന് ഇരയാക്കി വിഡിയോ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു. വിഡിയോ ഉപയോഗിച്ച് യുവതിയെ അലഹബാദ്, കാൺപൂർ തുടങ്ങിയ സ്ഥലത്തെത്തിച്ച് രണ്ടുവർഷത്തോളം ബലാത്സംഗം ചെയ്തു. യുവതി ഗർഭിണിയാണെന്ന് അറിഞ്ഞതോടെ ഗർഭച്ഛിദ്രത്തിനായി അമ്മാവൻ ഗുളിക നൽകിയതായും പരാതിയിൽ പറയുന്നു.
ഞായറാഴ്ച അമ്മാവനും മകനും ചേർന്ന് യുവതിയെ ഭീഷണിപ്പെടുത്തി കാൺപൂരിലെ ചകേരി പ്രദേശത്ത് എത്തിക്കുകയും. അവിടെവെച്ച് മറ്റൊരു വിഡിയോ ചിത്രീകരിക്കാൻ ഇരുവരും ശ്രമിക്കുകയും ചെയിതു. എന്നാൽ യുവതി ഇതിന് സമ്മതിക്കാതെ വന്നതോടെ ദേഹോപദ്രവം ഏൽപ്പിക്കുകയും ഗുരുതര പ്രത്യാഘാതങ്ങൾ അനുഭവിക്കേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തുകയു ചെയിതു. അവിടെനിന്ന് രക്ഷപ്പെട്ട യുവതി പൊലീസ് ഹെൽപ്പ് ലൈനിലേക്ക് വിളിച്ച് സംഭവം അറിയിച്ചതിന് പിന്നാലെയാണ് നദിയിൽ ചാടിയത്. യുവതിയെ ഉടൻതന്നെ പി.ആർ.വി അധികൃതരെത്തി രക്ഷപ്പെടുത്തിയെന്ന് ഡി.സി.പി പറഞ്ഞു.
യുവതിയുടെ പരാതിയിൽ ട്രാഫിക് പൊലീസ് കോൺസ്റ്റബിളിനും മകനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടില്ല. പെൺകുട്ടിയെ മെഡിക്കൽ പരിശോധനക്ക് വിധേയമാക്കി.