ദുബൈയ് : അടുത്ത മാസം എക്സ്പോ 2020 ദുബൈയ് തുടങ്ങാനിരിക്കെ, യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം മേള നഗരിയിൽ സൈക്കിളിൽ സന്ദർശനം നടത്തി. എക്സ്പോയിലെ വിവിധ ഭാഗങ്ങൾ ചെറുസംഘത്തോടൊപ്പം സന്ദർശിച്ച അദ്ദേഹം നിർമാണപ്രവർത്തനങ്ങൾ നേരിട്ട് കണ്ട് വിലയിരുത്തി.
ലോകത്തിന് അത്ഭുതകരമായ അനുഭവമായിരിക്കും എക്സ്പോയെന്ന് ശൈഖ് മുഹമ്മദ് പറഞ്ഞു. ദുബൈ മീഡിയ ഓഫിസ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച സൈക്കിൾ സന്ദർശന ചിത്രങ്ങൾ കുറഞ്ഞ സമയം കൊണ്ടാണ് സോഷ്യൽ മീഡിയകളിൽ വയറലായത് .
സെപ്റ്റംബർ ഒന്നിന് മുഹമ്മദ് നഗരിയിൽ സന്ദർശനം നടത്തി മുന്നൊരുക്കങ്ങൾ പൂർത്തിയായതായും ലോകത്തെ വരവേൽക്കാൻ രാജ്യം തയാറാണെന്നും ശൈഖ് മുഹമ്മദ് പ്രഖ്യാപിച്ചിരുന്നു. ഒരാഴ്ചക്കുശേഷം വീണ്ടും ഞായറാഴ്ച നഗരിയിലെത്തി കൂടുതൽ ഭാഗങ്ങൾ നേരിൽ കാണുകയായിരുന്നു.
നേരത്തെ ദുബൈയ് ദുരന്തനിവാരണ വിഭാഗം ഉന്നതാധികാര സമിതി അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി എക്സ്പോ സുരക്ഷിതമായിരിക്കുമെന്ന പ്രതീക്ഷ പങ്കുവെക്കുകയും ചെയ്തിരുന്നു.