സാവോപോളോ: ലോകകപ്പ് യോഗ്യത റൗണ്ടിൽ അപരാജിത കുതിപ്പ് തുടർന്ന് ബ്രസീൽ. ആദ്യപകുതിയിൽ സൂപ്പർ താരം നെയ്മറും എവർട്ടണും നേടിയ ഗോളുകളുടെ മികവിൽ ബ്രസീൽ പെറുവിനെ 2-0ത്തിന് തോൽപിച്ചു. നെയ്മറിന്റെ പാസിൽ നിന്നായിരുന്നു എവർട്ടണിന്റെ ആദ്യ ഗോൾ. ആദ്യ പകുതി അവസാനിക്കാൻ വെറും അഞ്ച് മിനിറ്റ് ശേഷിക്കേ നെയ്മർ ബ്രസീലിന്റെ രണ്ടാം ഗോൾ വലയിലാക്കി.
FIM DE JOGO! Mais uma vitória da #SeleçãoBrasileira nas Eliminatórias. Seguimos 100%!!
🇧🇷 2×0 🇵🇪 | #BRAxPER #Eliminatórias pic.twitter.com/7HPokBCBYG
— CBF Futebol (@CBF_Futebol) September 10, 2021
മറ്റൊരു മത്സരത്തിൽ, ഹാട്രിക് നേടിയ മെസ്സിയുടെ മികവിൽ ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തിൽ അർജന്റീന ബൊളീവിയയെ 3-0ത്തിന് തോൽപിച്ചു. 14, 64, 88 മിനിറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകൾ. അർജന്റീനക്കായി മെസ്സി നേടുന്ന ഏഴാമത്തെ ഹാട്രിക്കാണിത്.
🇦🇷 A record-breaking hat-trick from Lionel Messi earns Argentina a 3-0 home win over Bolivia 🇧🇴@Argentina | @laverde_fbf | #WorldCup pic.twitter.com/5JPEm39c64
— FIFA World Cup (@FIFAWorldCup) September 10, 2021
ലാറ്റിനമേരിക്കയിൽ നടന്ന മറ്റ് മത്സരങ്ങളിൽ പരാഗ്വായ് വെനിസ്വേലയെയും കൊളംബിയ ചിലെയെയും യുറുഗ്വായ് ഇക്വഡോറിനെയും പരാജയപ്പെടുത്തി. 2-1നായിരുന്നു പാരഗ്വായ്യുടെ ജയം. യുറുഗ്വായ് ഏകപക്ഷീയമായ ഒരുഗോളിന് ഇക്വഡോറിനെ മറികടന്നു. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കായിരുന്നു കൊളംബിയയുടെ ജയം
ഇതോടെ എട്ട് മത്സങ്ങളിൽ നിന്ന് 24 പോയിന്റുമായി ബ്രസീലാണ് ലാറ്റിനമേരിക്കയിൽ ഒന്നാം സ്ഥാനക്കാർ. 18 പോയിന്റുമായി അർജന്റീനയാണ് രണ്ടാമത്.