ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. വിരാട് കോലി ടീമിനെ നയിക്കും. രോഹിത് ശർമയാണ് വൈസ് ക്യാപ്റ്റൻ. ടീമിന്റെ ഉപദേശകനായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ എംഎസ് ധോണിയെ നിയമിച്ചു.
സ്പിന്നര്‍ ആർ അശ്വിൻ ടീമിൽ തിരിച്ചെത്തി. അതേസമയം, മലയാളി താരം സഞ്ജു വി സാംസണെ ഒഴിവാക്കി. ശിഖര്‍ ധവാനും, പേസര്‍ ടി നടരാജനും ടീമില്‍ ഇടം നേടിയില്ല.
കെഎൽ രാഹുൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, ഇഷാൻ കിഷൻ, ഹർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രാഹുൽ ഛാഹർ, രവിചന്ദ്ര അശ്വിൻ, അക്സർ പട്ടേൽ, വരുൺ ചക്രവർത്തി, ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി എന്നിവർ ടീമിൽ ഇടംനേടി.
ശ്രേയസ് അയ്യർ, ഷർദുൽ ഠാക്കുർ, ദീപക് ഛാഹർ എന്നിവരാണ് സ്റ്റാൻഡ്ബൈ പ്ലെയേഴ്സ്.
Ind squad for T20WC: Virat Kohli (Capt), Rohit Sharma (vc), KL Rahul, Suryakumar Yadav, Rishabh Pant (wk), Ishan Kishan (wk), Hardik Pandya, Ravindra Jadeja, Rahul Chahar, Ravichandran Ashwin, Axar Patel, Varun Chakravarthy, Jasprit Bumrah, Bhuvneshwar Kumar, Mohd Shami.
— CricketNext (@cricketnext) September 8, 2021