ആലുവ: ക്വാറന്റീന് ലംഘകര്‍ക്കെതിരെ കര്‍ശന നടപടിയുമായി റൂറല്‍ ജില്ല പൊലീസ്. ക്വാറന്റീനില്‍ കഴിയാന്‍ നിഷ്ക്കര്ശിച്ചിട്ടുള്ളവര് അത് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി പരാതി ലഭിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് നടപടി കടുപ്പിക്കുന്നതെന്ന് ജില്ല പൊലീസ് മേധാവി കെ. കാര്‍ത്തിക്ക് പറഞ്ഞു.
ഇവരെ കണ്ടുപിടിക്കുന്നതിന് 34 സ്റ്റേഷനുകളിലും പ്രത്യേക സ്ക്വാഡ് രൂപീകരിച്ചിട്ടുണ്ട്. കൂടാതെ സ്റ്റേഷനുകളില്‍ ബൈക്ക് പട്രോളിങ് സംഘവും ഉണ്ട്. ക്വാറന്റീന് ലംഘിച്ച് പുറത്തിറങ്ങി നടക്കുന്നതായി വിവരം ലഭിച്ചാല്‍ ജില്ല പൊലീസ് ആസ്ഥാനത്തെ കോവിഡ് കണ്ട്രോള് റൂമിലോ, സമീപത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കാം.
ഇവര്‍ക്കെതിരെ കേരള എപ്പിഡമിക്ക് ഡിസീസ് ഓര്‍ഡിനന്‍സ് പ്രകാരം നടപടി സ്വീകരിക്കുമെന്ന് എസ്.പി പറഞ്ഞു. കൂടാതെ ആരോഗ്യ വിഭാഗവും, പഞ്ചായത്തും പോലിസും ചേര്‍ന്ന് ഇവരെ ഡി.സി.സികളിലേക്കാ എഫ്.എല്‍.ടി.സികളിലേക്കോ മാറ്റും. കൃത്യമായി ക്വാറന്റീനില്‍ കഴിയുകയെന്നത് ഓരോ പൗരന്റെയും കടമയാണെന്നും ഇത് കൃത്യമായി പാലിക്കുന്നതോടെ രോഗവ്യാപനം തടയാന്‍ കഴിയുമെന്നും എസ്.പി പറഞ്ഞു.