സാവോപോളോ;ബ്രസീൽ ഫുട്ബോൾ ഇതിഹാസം പെലെ ആശുപത്രിയിൽ. അദ്ദേഹത്തിന്റെ മാനേജർ ജോ ഫ്രാഗ ആണ് ഇക്കാര്യം അറിയിച്ചത്. താരത്തിന്റെ വന്‍ കുടലില്‍ രൂപപ്പെട്ട ട്യൂമര്‍ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു. സാവോപോളോയിലെ ആല്‍ബര്‍ട് ഐന്സ്റ്റീന് ആശുപത്രിയില്‍വച്ചാണ് ശസ്ത്രക്രിയ ചെയ്തത്. തിങ്കളാഴ്ചയായിരുന്നു ശസ്ത്രക്രിയ നടത്തിയത്. തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ച താരത്തെ ചൊവ്വാഴ്ച സാധാരണ മുറിയിലേക്ക് മാറ്റി.
അതേസമയം വൻകുടലിലെ മുഴ നീക്കാനുള്ള ശസ്ത്രക്രിയയ്ക്കു കഴിഞ്ഞ ശനിയാഴ്ച താൻ വിധേയനായതായി സമൂഹമാധ്യമത്തിലൂടെ പെലെ അറിയിച്ചു. ഇപ്പോൾ പ്രശ്നങ്ങളൊന്നുമില്ലെന്നും താൻ സുഖമായി ഇരിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു.