മനാമ ;ജിസിസി രാജ്യങ്ങളില്‍ നിന്ന് പൂര്‍ണമായി വാക്സിന് സ്വീകരിച്ചവര്‍ക്ക് ബഹ്റൈനിലേക്ക് യാത്ര പുറപ്പെടുന്നതിന് ക്വാറന്റീന് ആവശ്യമില്ല. ഇവര്‍ വാക്സിന് സ്വീകരിച്ചതായി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ ജിസിസി രാജ്യങ്ങളിലെ ഔദ്യോഗിക മൊബൈല്‍ ആപ്പിലെ ഗ്രീന്‍ ഷീല്‍ഡ് കാണിക്കണം.രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞവരെയാണ് പൂര്‍ണമായി വാക്സിന് സ്വീകരിച്ചതായി കണക്കാക്കുന്നത്. ബഹ്റൈനി പൗരന്മാര്, ബഹ്റൈനില്‍ റസിഡന്‍സ് പെര്‍മിറ്റുള്ളവര്‍, ബോര്‍ഡിങിന് മുമ്പ് വിസ ലഭിച്ച ഇന്ത്യക്കാര്‍(വര്‍ക്ക് വിസ, വിസിറ്റ് വിസ, ഇ വിസ) എന്നിവര്‍ക്ക് ബഹ്റൈനിലേക്ക് യാത്ര ചെയ്യാം.
അതേസമയം വാകസിന് സ്വീകരിക്കാത്തവരും ഇന്ത്യയില്‍ നിന്ന് വാക്സിന് സ്വീകരിച്ചവരും യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ നടത്തിയ പിസിആര്‍ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. സര്‍ട്ടിഫിക്കറ്റില്‍ ക്യൂ ആര് കോഡ് ഉണ്ടായിരിക്കണം. ഓണ്‍ലൈന്‍ റിപ്പോര്‍ട്ടും കൗണ്ടറില്‍ കാണിക്കുന്ന പിഡിഎഫ് റിപ്പോര്‍ട്ടും ഒരേപോലെയായിരിക്കണം. വാക്സിന് സ്വീകരിച്ചവരും സ്വീകരിക്കാത്തവരും ബഹ്റൈനിലെത്തുമ്പോഴും അഞ്ചാം ദിവസവും പത്താം ദിവസവും കൊവിഡ് പരിശോധന നടത്തണം. ആറ് വയസ്സില്‍ താഴെയുള്ള കുട്ടികള്‍ പരിശോധന ആവശ്യമില്ല. മൂന്നു പരിശോധനകള്‍ക്കുമായി 36 ദിനാറാണ് ഫീസ്. ഈ തുക ‘ബിവെയര്‍ ബഹ്റൈന്‍’ മൊബൈല്‍ ആപ്പിലൂടെ അടയ്ക്കുകയോ വിമാനത്താവളത്തിലെ കിയോസ്കില്‍ അടക്കുകയോ ചെയ്യാം.