സാവോ പോളോ: ബ്രസീൽ-അർജന്റീന ലോകകപ്പ് യോഗ്യതാ മത്സരം നിർത്തിവച്ചു . അർജന്റീനയുടെ നാല് താരങ്ങൾ കോവിഡ് പ്രോട്ടോക്കോൾ പാലിച്ചില്ലെന്ന പരാതിയെ തുടർന്നാണ് മത്സരം നിർത്തിവച്ചത്.മത്സരം നാല് മിനിറ്റ് പിന്നിട്ടപ്പോഴാണ് ബ്രസീൽ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ ഗ്രൗണ്ടിലെത്തി മത്സരം തടസപ്പെടുത്തിയത്.
ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കളിക്കുന്ന എമിലിയാനോ മാർടിനെസ്, ക്രിസ്റ്റ്യൻ റൊമേര, ലോ സെൽസോ, എമിലിയാനോ ബ്യൂയെൻഡിയ എന്നീ കളിക്കാർക്ക് കോവിഡ് പ്രൊട്ടോക്കോൾ പ്രകാരം കളിക്കാൻ സാധിക്കില്ല.ഇക്കാര്യം ടീമിനെ നേരത്തെ അറിയിച്ചിരുന്നുവെന്നും കളിക്കാരോട് രാജ്യം വിടാൻ നിർദേശിച്ചിരുന്നുവെന്നും ബ്രസീൽ ആരോഗ്യ വിഭാഗം പറയുന്നു. എന്നാൽ ഈ താരങ്ങളെ ആദ്യ പതിനൊന്നിൽ ഉൾപ്പെടുത്തിയാണ് അർജന്റീന കളത്തിലിറങ്ങിയത്. ഇതോടെയാണ് ഫുട്ബോൾ ലോകത്ത് പരിചിതമല്ലാത്ത ദൃശ്യങ്ങൾക്ക് ബ്രസീൽ വേദിയായത്.